കോട്ടയം ഗാന്ധിനഗർ സ്കൂള്‍ ഓഫ് നഴ്സിങ് കോളില്‍ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത കേസില്‍ 5 വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി.ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം അതിക്രൂരമായി റാഗ് ചെയ്തുവെന്നാണ് പരാതി. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാള്‍ നടപടി എടുത്തത്.സംഭവത്തില്‍ പൊലീസ് 5 സീനിയർ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു