റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍ ഇന്നലെ വൈകുന്നേരം 5.15-ഓടെയായിരുന്നു സംഭവം. ഷീജയെ ഇരുമ്പ് ചൂല്‍ ഉപയോഗിച്ചാണ് സണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഷീജയുടെ കഴുത്തിന് മാരകമായി പരിക്കേറ്റിട്ടുണ്ട്.റോ‌ഡിലൂടെ ഒഴുകുന്ന വെള്ളം സണ്ണി മണ്ണും മെറ്റലും ഉപയോഗിച്ച്‌ ഷീജയുടെ വീട്ടിലേക്ക് വഴിതിരിച്ച്‌ വിടാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്യവെയാണ് ക്രൂര മർദ്ദനം ഉണ്ടായത്. പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ വാർ‌ഡ് കൗണ്‍സിലറുടെ മുമ്പില്‍ വച്ചായിരുന്നു ആക്രമണം.ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഷീജ ഒറ്റയ്ക്കാണ് അയ്യമ്പള്ളിയിലെ വീട്ടില്‍ താമസിക്കുന്നത്. സണ്ണി മുമ്പും മോശമായി പെരുമാറിയിട്ടുള്ളതായാണ് യുവതി ആരോപിക്കുന്നത്.സണ്ണി മോശമായ മെസേജുകള്‍ നിരന്തരം ഫോണില്‍ അയച്ചത് ഷീജ വിലക്കിയിരുന്നു. സഹായിക്കാനെന്ന വ്യാജേന പ്രതി പലതവണ വീട്ടില്‍ കയറിവന്ന് മോശമായി പെരുമാറിയതിനെ യുവതി ശക്തമായി ചോദ്യംചെയ്തിരുന്നു. ഇതിന് സാക്ഷികളുമുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...