കൊവിഡ് സമയത്ത് ഗള്‍ഫിലെ ജോലി പോയ മകന് വായ്പ തിരിച്ചടയ്ക്കാനായില്ല; വൃദ്ധദമ്പതികള്‍ 16 ദിവസമായി അന്തിയുറങ്ങുന്നത് ജപ്തി ചെയ്ത വീടിന്റെ തിണ്ണയില്‍

പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളിയില്‍ വീടുവയ്ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ പെരുവഴിയിലായി പട്ടികജാതി കുടുംബം. തിരിച്ചടവ് മുടങ്ങിയതോടെ സ്വകാര്യബാങ്ക് വീട് ജപ്തി ചെയ്തു. മകന്റെ പേരിലെടുത്ത ലോണ്‍ തിരിച്ചടക്കാതെ വന്നതോടെ മാതാപിതാക്കളായ സുകുമാരനും ഉഷയും വീടിന്റെ തിണ്ണയിലാണ് അന്തിയുറങ്ങുന്നത്. 16 ദിവസമായി വീടിന്റെ തിണ്ണയിലെ പരിമിതമായ സ്ഥലത്താണ് ഭക്ഷണം പോലും നേരെ പാകം ചെയ്യാനാകാതെ രോഗികളായ ഈ വൃദ്ധ ദമ്പതികള്‍ അന്തിയുറങ്ങുന്നത്.കഴിഞ്ഞ മാസം 27നാണ് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തത്. വീടിന്റെ നിര്‍മാണത്തിനായി എട്ട് ലക്ഷത്തിലേറെയാണ് വായ്പയെടുത്തത്. മകന് ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്നതിനാല്‍ നാല് ലക്ഷത്തോളെ രൂപ കൃത്യമായി അടച്ചു. തുടര്‍ന്നും ലോണ്‍ കുടിശികയില്ലാതെ തീര്‍ക്കാനാകുമെന്ന ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് കൊവിഡ് മങ്ങലേല്‍പ്പിച്ചു. കൊവിഡ് വ്യാപനകാലത്ത് മകന്റെ ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചുപോകാന്‍ ശ്രമിച്ചിട്ടും അതിനുള്ള വഴിതുറന്നില്ല. നാട്ടില്‍ വല്ലപ്പോഴും മാത്രം പണി കിട്ടാന്‍ തുടങ്ങിയതോടെ വായ്പ തിരിച്ചടവിന് യാതൊരു മാര്‍ഗവുമില്ലാതെയായി. മറ്റെവിടെയെങ്കിലും മാറാന്‍ മകന്‍ വിളിച്ചെങ്കിലും സ്വന്തം വീട് വിട്ട് എങ്ങനെ വരാനാണെന്ന് വേദനയോടെ പറയുകയാണ് മാതാപിതാക്കള്‍.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...