പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച്‌ ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുക. 1961-ലെ ആദായനികുതി നിയമത്തെ അപേക്ഷിച്ച്‌ 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്.

നിലവിലെ ആദായ നികുതി നിയമത്തിന് 298 സെക്ഷനുകളാണ് ഉള്ളത്. പുതിയ ബില്ലില്‍ ഇതിന്റെ എണ്ണം 536 ആകും. 14 ഷെഡ്യൂളുകള്‍ക്കുപകരം 16 ആകും. അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തും.ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചശേഷം വിശദമായ പരിശോധനയ്ക്ക് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച്‌ വിജ്ഞാപനം ഇറക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

ഭാഷ ലളിതമാക്കല്‍, തര്‍ക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകള്‍ നീക്കംചെയ്യല്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഏഴായിരത്തോളം നിര്‍ദേശങ്ങളാണ് ലഭിച്ചത്. ഇവകൂടി പരിഗണിച്ചാണ് പുതിയ ആദായ നികുതി ബില്‍ തയാറാക്കിയത്.

Leave a Reply

spot_img

Related articles

ഭക്ഷ്യ ലഭ്യതയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍

പാകിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭക്ഷ്യ ലഭ്യതയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ ആവശ്യത്തിന് നെല്ല്, ഗോതമ്ബ്, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ...

ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത നിർദേശം

അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു. ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദേശവും നൽകിയിട്ടുണ്ട്. പാകിസ്ത‌ാന്റെ ഭാഗത്ത് നിന്നുള്ള...

ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു , രാജസ്ഥാൻ...

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ട്, ആശങ്കപ്പെടേണ്ടതില്ല; ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം...