റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; യൂട്യൂബര്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ കേസ്

റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ഉള്‍പ്പെടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത 40 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. യുട്യൂബര്‍ റണ്‍വീര്‍ അലാബാദിയയ്ക്കും ചാറ്റ് ഷോയില്‍ പങ്കെടുത്തവര്‍ക്കുമാണ് സൈബര്‍ പൊലീസ് സമന്‍സ് അയച്ചത്. കൊമീഡിയന്‍ സമയ് റെയ്‌നയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിലാണ് അലാബാദിയയുടെ അസഭ്യ പരാമര്‍ശം. ഷോയിലെ 18 എപ്പിസോഡുകളും നീക്കാന്‍ നിര്‍മാതാക്കളോടു സൈബര്‍സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഫ്‌ലുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്ലാനി എന്നിവരടക്കം നാല് പേരെ പൊലീസ് ചോദ്യം ചെയ്തു. പരിപാടി നേരത്തേ തയാറാക്കിയതല്ലെന്നും സ്വതന്ത്രമായി സംസാരിക്കാനാണ് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതെന്നും അപൂര്‍വ മുഖിജയും ആശിഷും മൊഴി നല്‍കി.മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്ഷോയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മൃണാള്‍ പാണ്ഡെ നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ചയാണ് അലാബാദിയയ്‌ക്കെതിരെ പൊലീസ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...