വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുല്‍പ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനം സ്വദേശികളുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി പുല്‍പ്പള്ളി ബിവറേജസ് ഔട്ട്ലെറ്റിനുസമീപത്തായിരുന്നു സംഭവം. റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ശരീരത്തില്‍ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

spot_img

Related articles

റോഡ് നിർമാണത്തിനെന്ന പേരിൽ അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസ്; കോൺട്രാക്ടർ അറസ്റ്റിൽ

റോഡ് നിർമാണത്തിനെന്ന പേരിൽ കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ അറസ്റ്റിൽ. വിളപ്പിൽ പിറയിൽ...

കെ.എസ്.ആർ.ടി.സി ബസ് തട്ടിയെടുക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍നിന്നും ബസ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിൻ (34) ആണ് അറസ്റ്റില്‍ ആയത്. ഞായറാഴ്ച രാത്രി പത്തരയോടെ...

സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളും പിടിയിൽ

പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളും പിടിയിൽ.ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു....

ബാറിന് മുന്നിൽ വെച്ച് ആക്രമണം; യുവാവിന്‍റെ തല അടിച്ചു തകർത്തു

കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിൽ വെച്ച് യുവാവിനുനേരെ ആക്രമണം.ആക്രമണത്തിൽ യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു. ബാറിലുണ്ടായിരുന്ന പ്രശ്നത്തിന്...