പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വനിതാ വോട്ടര്‍മാര്‍ക്കായി ‘ ജനാധിപത്യത്തിന്റെ ശക്തി 1000 വിമന്‍ ചലഞ്ച് ‘ എന്ന പേരില്‍ സെല്‍ഫി വീഡിയോ ചലഞ്ച് സംഘടിപ്പിക്കുന്നു. ‘ഞാന്‍ തീര്‍ച്ചയായും വോട്ട് ചെയ്യും നിങ്ങളോ’ എന്ന് പറയുന്ന 5 സെക്കന്‍ഡില്‍ താഴെ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോ QR കോഡ് സ്‌കാന്‍ ചെയ്ത് ഫെബ്രുവരി 25 ന് മുന്‍പായി അപ്ലോഡ് ചെയ്യുക. ഒറ്റക്കോ ഗ്രൂപ്പ് ആയോ ഈ ചലഞ്ചില്‍ പങ്കുചേരാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.