‘വാട്ടർ മെട്രോ, കൊച്ചി മെട്രോ, റെയിൽവേ വിഹിതം’; കേരളത്തിനുള്ള കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് നിർമല സീതാരാമൻ

കേരളത്തിനുള്ള കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതരാമനും ജോൺ ബ്രിട്ടാസ് എം പി യും തമ്മിൽ വാക്ക് പോരിന് പിന്നാലെയാണ് പദ്ധതികൾ‌ എണ്ണി പറഞ്ഞത്. ജിഎസ്ടിയെ കുറിച്ചുള്ള ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യം സംസ്ഥാന ധനമന്ത്രിയോട് ചോദിച്ചാൽ മതിയെന്നും മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യതയെന്നും നിർമല സീതാരാമൻ പറഞ്ഞു.2024 ഓഗസ്റ്റൽ കേന്ദ്ര മന്ത്രിസഭ പാലക്കാട് വ്യവസായിക അനുമതി അംഗീകരിച്ചുവെന്നും കണ്ണൂർ വിമാനത്താവളത്തിന് ആർസിഎസ് ഉഡാൻ പദ്ധതി പ്രഖ്യാപിച്ചെന്നും കേന്ദ്ര ധനമന്ത്രി പറ‍ഞ്ഞു. കോട്ടയത്ത് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറൻസ്. 2014 ന് ശേഷം 1300 കിലോമീറ്റർ ദേശീയപാത നിർമിച്ചു. ഭാരത് മാല പദ്ധതി വഴി ദേശീയപാത ഇടനാഴികൾ. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നും കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...