വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കേന്ദ്ര നിയമം തടസമാകുന്നുവെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍

മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമം. ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങളെ സംസ്ഥാന ഗവണ്‍മെന്റിന് ഉദ്ദേശിക്കുന്നത് പോലെ കൈകാര്യം ചെയ്യാനാവില്ല.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറത്ത് കാണുന്ന മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ അനുവാദമില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് ഭൂഷണമല്ലെന്നും മന്ത്രി രാജിവച്ചതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും ജയരാജന്‍ പറഞ്ഞു. അതിന് എല്ലാവരും സഹകരിക്കണം.ഇത് പൊതു പ്രശ്‌നമാണ്. ഏത് മൃഗങ്ങളായാലും കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമില്ല. കൊന്നാല്‍ അവരുടെ പേരില്‍ കേസ് എടുക്കും. ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത് 80കളില്‍ ഉണ്ടാക്കിയ നിയമമാണ്. അതാണ് നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ജയരാജന്‍ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് കാര്യം. വനമേഖലയോട് ചേര്‍ന്ന് നിരവധി പഞ്ചായത്തുകളുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഇന്നുള്ള നിയമവ്യവസ്ഥയില്‍ സാധ്യമല്ലെന്നും ജയരാജന്‍ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബറിന്റെ നോട്ടീസ്; ഏഴുദിവസത്തിനകം സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ നടപടി

സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നല്‍കി ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും ജി സുരേഷ് കുമാറിനെതിരെയുള്ള ഫേസ്ബുക്ക്...

ചെങ്ങന്നൂരിലെ അർദ്ധരാത്രിയിലെ കൊലയ്ക്ക് പിന്നിൽ സഹോദരന്റെ വെളിപ്പെടുത്തൽ.സഹോദരൻ ഉറങ്ങിയെന്ന് ഉറപ്പാക്കാന്‍ ഹെല്‍മെറ്റ് തറയിലിട്ട് ശബ്ദമുണ്ടാക്കി.

ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനുജന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അനുജന്‍ പ്രസാദിനെ (45) സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം...

പുതുപ്പള്ളിയിലെ പരാക്രമം: മുഖ്യപ്രതികൾ അറസ്റ്റിൽ

പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു....

ബിജെപി ഫാസിസ്റ്റല്ല എന്ന സിപിഎം പ്രമേയം ബിജെപി വോട്ടു വാങ്ങാനുള്ള അടവ് നയം – രമേശ് ചെന്നിത്തല

ബിജെപിയും ആര്‍എസ്എസും ഫാസിസ്റ്റല്ല എന്ന സിപിഎം പാർട്ടി കോണ്‍ഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു മറിക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്...