ചേന്ദമംഗലം കൂട്ടക്കൊല: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഒരു പ്രതി മാത്രമാണ് ഉള്ളത്.കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു റിതു എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആക്രമണം നടക്കുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി ലൈസന്‍സ് ആവശ്യമില്ല രജിസ്‌ട്രേഷന്‍ മാത്രം മതി; എംബി രാജേഷ്

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ...

ആശാ വർക്കർമാരുടെ സമരം; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി പ്രത്യേക ബെഞ്ചിലേക്ക് മാറ്റി

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 11 ദിവസമായി ആശാ വർക്കർമാർ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ...

മാട്ടുപ്പെട്ടിയിലെ ബസ് അപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു

മാട്ടുപ്പെട്ടിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിക്കൽ, മനപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാഗർകോവിൽ സ്വദേശി...

നടൻ ബാലയ്ക്കെതിരെ വഞ്ചനാ കുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസ്

നടൻ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസെടുത്ത് പൊലീസ്. മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ഈ മാസം ഏഴിന് കടവന്ത്ര പൊലീസ്...