ക്രിസ്മസ് പുതുവര്‍ഷ ബമ്പര്‍ ടിക്കറ്റ് പ്രിന്റ് എടുത്ത് വിറ്റു; ഒരാൾ അറസ്റ്റില്‍

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് വിറ്റയാൾ അറസ്റ്റില്‍. പുനലൂര്‍ റ്റി ബി ജംഗ്‌നില്‍ കുഴിയില്‍ വീട്ടില്‍ ഷൈജുഖാന്‍ (38) ആണ് പിടിയിലായത്. സിപിഐഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്. വിറ്റ ടിക്കറ്റില്‍ പലതും സമ്മാനാര്‍ഹമായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 680 ടിക്കറ്റാണ് ഏജന്‍സിയില്‍ നിന്നും ഷൈജു ഖാന്‍ വാങ്ങിയത്. ഇതിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്. ഇയാളില്‍ നിന്നും വാങ്ങിയ ടിക്കറ്റുകളില്‍ സമ്മാനം അടിച്ചതോടെ ഉടമകള്‍ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റില്‍ സംശയം തോന്നിയ കടക്കാര്‍ പുനലൂരിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...