കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ വരുന്നു; ആദ്യഘട്ടത്തില്‍ വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളില്‍

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ തീരുമാനം. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് സ്റ്റേഷനുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. ബെവ്‌കോ ആവശ്യപ്പെട്ടതനുസരിച്ച് ഇതാനായി ഈ രണ്ട് സ്റ്റേഷനുകളില്‍ സ്ഥലവും കെഎംആര്‍എല്‍ അനുവദിച്ചു.ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായുള്ള തുടര്‍ ചര്‍ച്ചകളും നടപടികളും പുരോഗമിക്കുകയാണ്. ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും.മുന്‍പ് കളമശേരി സ്റ്റേഷനില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്ഥലം അനുവദിച്ച് ലൈസന്‍സ് നല്‍കിയിരുന്നു.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...