ലാഭം നോക്കി വയറിങ് ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് ശ്രദ്ധിക്കൂ

വീടിന്റെ നിർമാണ ഘട്ടത്തിലാണ് വയറിങ് ചെയ്യുന്നത്. ആദ്യം താത്കാലിക കണക്ഷൻ എടുത്തതിന് ശേഷം പിന്നീടാണ് ശരിക്കുമുള്ള വയറിങ് ചെയ്യുന്നത്. വാർക്കയുടെ തട്ട് നീക്കിയതിന് ശേഷമാണ് വയറിങ് ചെയ്യുന്നതിനുള്ള പ്രവർത്തികൾ ആരംഭിക്കുന്നത്.

1. വയറിങ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യത്തിൽ തന്നെ ഇലക്ട്രിക്കൽ ലേ ഔട്ട് തയ്യാറാക്കണം. വയറിങിന് ആവശ്യമായ സാധനങ്ങൾ, അവയുടെ ചിലവ് തുടങ്ങിയ കാര്യങ്ങൾ വേണം ഇലക്ട്രിക്കൽ ലേ ഔട്ടിൽ ഉൾപ്പെടുത്തേണ്ടത്. ഇത് മനസിലാക്കി കാര്യങ്ങൾ ചെയ്യാൻ എളുപ്പമായിരിക്കും.

2. വയറിങ് ചെയ്യുമ്പോൾ ISI മുദ്രയോടുകൂടിയ 20 MM, 25 MM ലൈറ്റ്, മീഡിയം, ഹെവി തുടങ്ങിയ പൈപ്പുകളാണ് സാധാരണമായി നമ്മൾ ഉപയോഗിക്കാറുള്ളത്. വാർക്കയ്ക്കുള്ളിൽ മീഡിയം അല്ലെങ്കിൽ ഹെവി പൈപ്പുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇനി കോൺക്രീറ്റ് കട്ട് ചെയ്തതിന് ശേഷമുള്ള വയറിങ് ആണെങ്കിൽ ലൈറ്റ് പൈപ്പ് മതിയാകും

3. വില കുറഞ്ഞ സാധനങ്ങൾ വയറിങ് ചെയ്യാൻ ഉപയോഗിക്കരുത്. ഗുണമേന്മ ഉള്ള സാധനങ്ങൾ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വീട്ടിലെ മറ്റ് സാധനങ്ങൾ മാറ്റുന്നതുപോലെ എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതല്ല വയറിങ്

Leave a Reply

spot_img

Related articles

ഇടുക്കിയിൽ മുങ്ങിമരണങ്ങൾ കൂടുന്നു; 60 ദിവസത്തിനിടെ മരിച്ചത് അഞ്ചുപേർ

ഇടുക്കിയിൽ ഒരു വർഷം ശരാശരി നാൽപതിലധികം പേരാണ് വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. പടുതാക്കുളങ്ങൾ, പുഴകൾ, ഡാമുകൾ എന്നിവയിൽ അകപെട്ടാണ് കൂടുതൽ അപകടങ്ങളും സംഭവിയ്ക്കുന്നത്. ഈ...

മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന്റെ ചില്ലുതകർന്ന സംഭവത്തിൽ ഡ്രൈവർക്ക് സസ്പെൻഷൻ

മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ചില്ല് തകർന്ന സംഭവത്തിൽ ഡ്രൈവർക്ക് സസ്പെൻഷൻ.ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് ചില്ലു പൊട്ടിയതെന്ന കെഎസ്ആർടിസി വിജിലൻസ്...

4000 വർഷം പഴക്കം, ശ്രീകൃഷ്ണന്റെ കർമഭൂമി; അതിപുരാതന ന​ഗരം തേടി എഎസ്ഐ സംഘം പര്യവേക്ഷണത്തിനായി കടലിനടിയിൽ

ദ്വാരകയിൽ വീണ്ടും പര്യവേക്ഷണം തുടങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പര്യവേക്ഷണം നടത്തുന്നത്. 4,000 വർഷം പഴക്കമുള്ള പുരാതന...

ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ

ചിലർക്ക് പുതിയ പുതിയ ഭാഷകൾ പഠിച്ചെടുക്കാൻ വലിയ കഴിവുകളാണ്, വലിയ താല്പര്യമുള്ളവരും ഉണ്ട്. അതുപോലെ തന്നെയാണ് വിദേശിയായ ഈ മനുഷ്യന്റെ കാര്യവും. അദ്ദേഹത്തിന്റെ ഹിന്ദി...