ശ്രീകുമാര ഗുരുദേവന്റെ 147-മത് ജന്മദിനാഘോഷം: ഗതാഗതക്രമീകരണം ഏർപ്പെടുത്തി

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 5 മുതൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തിരുവല്ല -പത്തനംതിട്ട, തിരുവല്ല-റാന്നി റോഡുകളിലാണ് പോലീസ് വാഹനഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. തിരുവല്ല ഭാഗത്തു നിന്നും പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തോട്ടഭാഗം ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ഞാലിക്കണ്ടം കല്ലൂപ്പാറ പുറമറ്റം വെണ്ണിക്കുളം വഴി പോകേണ്ടതാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുമ്പനാട് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഴയകാവ് ,ഓതറ ആൽത്തറ ജംഗ്ഷൻ വഴി കുറ്റൂർ ,മനയ്ക്കച്ചിറ എത്തി യാത്ര തുടരണം. റാന്നി, വെണ്ണിക്കുളം ഭാഗത്തു നിന്നും വരുന്നവ പുറമറ്റത്തു നിന്നും വലത്തോട്ട് തിരിഞ്ഞ് പുതുശ്ശേരി,കല്ലൂപ്പാറ,ഞാലിക്കണ്ടം വഴി പോകേണ്ടതുമാണ്. പത്തനംതിട്ടയിൽ നിന്നും തിരുവല്ലക്ക് വരുന്ന ഹെവി വാഹനങ്ങൾ കോഴഞ്ചേരി തെക്കേമലയിൽ നിന്നു തിരിഞ്ഞ് ചെങ്ങന്നൂർ വഴി തിരുവല്ലയിലേക്ക് പോകണമെന്നും പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...