മച്ചാൻ്റെ മാലാഖ ഒഫീഷ്യൽ ട്രയിലർ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്ന് പുറത്തുവിട്ടു

ജീവിതം എന്നു പറഞ്ഞാലേ ..ഒരു ടാറിട്ട റോഡു പോലെയാണ്അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും.ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥയുടെ മുഹൂർത്തങ്ങൾ ഓർമ്മപ്പെടത്തുന്ന താണ് മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ട്രയിലർ’പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.മലയാളത്തിലെ യൂത്ത് ലെജൻ്റുകളായ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ഈ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.ട്രാൻസ്പോർട്ട് ബസ്സിലെ കൺടക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരി ലിജി മോളുടേയും കുടുംബ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തിൻ്റെ മുമ്പിൽ വീർപ്പുമുട്ടുന്ന ഭർത്താവിൻ്റേയും അതിനിടയിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.കൊച്ചു കൊച്ചു രസാവഹമായമുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന ഈ ചിത്രം ഗൗരവമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ. ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി . ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി ,മ്പിനി വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജക്സൻ ആൻ്റെണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു.ഛായാഗ്രഹണം – വിവേക് മേനോൻ.എഡിറ്റിംഗ് – രതീഷ് രാജ്.കലാസംവിധാനം – സഹസ് ബാല.മേക്കപ്പ് – ജിതേഷ് പൊയ്യ .കോസ്റ്റ്യും – ഡിസൈൻ അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ മാവേലിക്കരാ പ്രതീഷ് മാവേലിക്കരപ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഇരുപത്തി ഏഴിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...