‘കേന്ദ്രസര്‍ക്കാരിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ട’; മൂന്ന് ഭാഷാ ഫോര്‍മുലക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിന്‍

ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ ഫോര്‍മുലയില്‍ കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സര്‍ക്കാറിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ടെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ച്. മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി രംഗത്തെത്തിയപ്പോള്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യും വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു.ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയത്തില്‍ നിന്ന് ഒഴിവായി നില്‍ക്കാന്‍ തമിഴ്‌നാടിന് കഴിയില്ലെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രദാന്റെ വാക്കുകളാണ് വിമര്‍ശനത്തിനിടയാക്കിയത്. ഹിന്ദി പഠിക്കുന്നത് എങ്ങനെ ഭരണഘടനാപരമായ ഉത്തരവാദിത്വമാകുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.പിന്നാലെ മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. തമിഴ്‌നാടിനെ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നത് തീക്കളിയായി മാറുമെന്നായിരുന്നു ഉദയനിധിയുടെ മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ സാമ്പത്തിക സഹായം ചോദിക്കുമ്പോള്‍ ഹിന്ദി പഠിക്കാന്‍ കേന്ദ്രമന്ത്രി പറയുന്നതായും ഉദയനിധി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഫണ്ട് തടഞ്ഞുവയ്ക്കുന്നതിനെ ന്യായീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...