രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ പ്രാബല്യത്തിലായി

രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതല്‍ പ്രാബല്യത്തിലായി.നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌ പി‌ സി‌ ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ടോള്‍ പ്ലാസ കടക്കുന്നവര്‍ ഇന്ന് മുതല്‍ അറിയേണ്ടത്.

വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്ബറും വാഹനത്തിന്‍റെ രജിസ്റ്റര്‍ നമ്ബറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.

ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്ബ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്. നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.

Leave a Reply

spot_img

Related articles

മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത

മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങൾ ആണ് റദ്ദാക്കിയത്. വിവിധ...

സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. വ്യാഴാഴ്ചയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍...

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ വഴിത്തിരിവ്

യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ വഴിത്തിരിവ്.മരിച്ച സ്ത്രീയുടെ നാലുവയസുകാരിയായ മകള്‍ നോട്ട്ബുക്കില്‍ വരച്ച ചിത്രങ്ങളാണ് മറ്റൊരു തലത്തില്‍ അന്വേഷണം നടത്താന്‍ പോലിസിനെ...

ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍.രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ...