‘നക്ഷ’ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

നാഷണൽ ജിയോ സ്പെഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) ന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12 ന് നെയ്യാറ്റിൻകര ടി.ജെ ഓഡിറ്റോറിയത്തിൽ റവന്യു-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും.
ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ്സ് മോഡണൈസേഷൻ പ്രോഗ്രാമിനുകീഴിൽ നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തുന്നതിനായിട്ടാണ് ‘നക്ഷ’ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, പൊതുസ്വത്തുക്കൾ, റെയിൽവേ വകുപ്പിന്റെ ഭൂമികൾ, നഗരസഭയുടെ ഭൂമികൾ, ക്ഷേത്രം, ബസ് സ്റ്റാൻഡ്, തോഡ്, ഇടവഴികൾ, റോഡ്, ജല പൈപ്പ്ലൈൻ, വൈദ്യുതി ലൈൻ, യു.ജി.ഡി ലൈൻ, ടെലിഫോൺ ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളിലെ വസ്തുകൾ ഉൾപ്പെടെയുള്ളവ സർക്കാർ വകുപ്പിന്റേയും റവന്യു വകുപ്പിന്റേയും നഗരസഭയുടേയും സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തി കൃത്യമായ ലാൻഡ് രേഖകൾ തയ്യാറാക്കും.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...