മലപ്പുറത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ചു; ബസിന്റെ പിന്‍ചക്രത്തിനടിയില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ ആണ് അപകടം നടന്നത്. വാണിയമ്പലം സ്വദേശിനി സിമി വർഷ ( 22 ) യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുവാലി പൂന്തോട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വാണിയമ്പലം മൂന്നാംപടി വീട്ടിൽ വിജേഷും (29) ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാന്‍ പോകുകയായിരുന്നു.പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി വർഷ ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...