‘സർക്കാർ പറയുന്നത് കള്ളം; മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല’; ആശാവർക്കർമാർ

സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാവർക്കർമാർ. മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ പറഞ്ഞു. 13,200 രൂപ ലഭിക്കുന്നുണ്ട് എന്നത് സർക്കാർ പറയുന്ന കള്ളമാണെന്നും 7,000 രൂപ പോലും ലഭിക്കാത്ത ആശാവർക്കർമാർ ഉണ്ടെന്നും സമരക്കാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. രണ്ട് മാസത്തെ ഓണറേറിയം സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യങ്ങൾ മുഴുവൻ നേടാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചത്.7,000 രൂപയാണ് ഓണറേറിയം, ബാക്കി ഇന്‍സെന്റീവ് വെച്ചാണ് തരുന്നതെന്ന് സമരക്കാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം പോലും ഇത് കിട്ടാറില്ലെന്നും 1500 രൂപ വരെ ലഭിക്കുന്ന ആശാവര്‍ക്കര്‍മാരുണ്ടെന്ന് മരക്കാര്‍ പറയുന്നു. ഒരിക്കലും പിരിഞ്ഞുപോകില്ലെന്നും വിജയം വരെ സമരം ചെയ്യുമെന്നും സമരക്കാർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ സമരം ഒൻപതാം ദിനത്തിലേക്ക് കടന്നപ്പോഴാണ് സർക്കാർ രണ്ട് മാസത്തെ വേതനം അനുവദിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....