സനാതന ധര്‍മത്തിനും ഗംഗാ നദിക്കും മഹാ കുംഭമേളയ്ക്കും ഇന്ത്യയ്ക്കുമെതിര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ത്രിവേണിയില്‍ പുണ്യ സ്‌നാനം നടത്തുന്ന കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം വച്ച് കളിക്കുന്നതിന് തുല്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിവേണിയിലെ ജലം സ്‌നാനം ചെയ്യാന്‍ മാത്രമല്ല കുടിക്കാനും യോഗ്യമാണെന്നും നിലവിലുള്ള ആരോപണങ്ങള്‍ കുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.സംഗമത്തിലും പരിസരത്തുമുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഗമത്തിന് സമീപത്തെ ബിഒഡിയുടെ അളവ് 3-ല്‍ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി