‘എന്റെ വിഷയത്തിലെങ്കിലും പാര്‍ട്ടിയില്‍ ഐക്യം വന്നല്ലോ’; രാഷ്ട്രീയം കളിക്കാനല്ല ലേഖനമെഴുതിയതെന്ന് ആവര്‍ത്തിച്ച് തരൂര്‍

ഏറെ ചര്‍ച്ചയായ ലേഖനം താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എഴുതിയതെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍ എം പി. രാഹുല്‍ ഗാന്ധിയുമായി നടന്ന ഇന്നത്തെ കൂടിക്കാഴ്ചയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് മാധ്യമങ്ങളോട് പറയാനാകില്ലെന്നും വളരെ പോസിറ്റീവായ ഒരു ചര്‍ച്ച തന്നെയാണ് നടന്നതെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഐക്യം വന്നു എന്നതും കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ വിഷയം ചര്‍ച്ചയായതിലും ലേഖനം കൊണ്ടുള്ള പ്രയോജനമായി കണക്കാക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.യുവാക്കള്‍ക്ക് ഇവിടെ മതിയായ തൊഴില്‍ ലഭിക്കുന്നില്ല എന്ന വിഷയം കഴിഞ്ഞ 16 വര്‍ഷക്കാലമായി താന്‍ ചൂണ്ടിക്കാട്ടുന്നതാണെന്ന് തരൂര്‍ പറയുന്നു. പെട്ടെന്ന് അത് പരിഹരിക്കപ്പെട്ടതിന്റെ സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ട് കണ്ടപ്പോള്‍ താന്‍ അതിനെ അംഗീകരിച്ചു. താന്‍ കണക്കുകളെടുത്ത സ്‌ത്രോതസുകളെക്കുറിച്ച് ചിലപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തര്‍ക്കമുണ്ടായിരിക്കാം. ഇതിനെ ഖണ്ഡിക്കുന്ന മറ്റ് കണക്കുകള്‍ ആര് കാണിച്ചുതന്നാലും അത് പരിഗണിക്കാനും ഒരുക്കമാണെന്നും തനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...