രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്.ഗവർണർ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആഷിഷ് സൂദ്, മജീന്ദർ സിങ് സിർസ, മഞ്ജീന്ദർ സിംഗ് സിർസ, രവീന്ദ്ര ഇന്ദ്രാജ് സിങ്ങ്, കപില്‍ മിശ്ര, പങ്കജ് കുമാർ സിങ്ങ് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരായിരുന്നു രേഖയുടെ മുൻഗാമികളായി അധികാരത്തിലിരുന്ന വനിത മുഖ്യമന്ത്രിമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, എഎപി എംപി സ്വാതി മലിവാള്‍ എന്നിവർ‌ സത്യപ്രതിജ്ഞാ ചടങ്ങിനെയത്തിയിരുന്നു. 27 വർഷത്തിന് ശേഷമാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...