മേരിയുടെ കടബാധ്യത ഏറ്റെടുത്ത് എം എ യൂസഫലി; ജപ്തി ഒഴിവാക്കാനുള്ള തുക ലുലു ഗ്രൂപ്പ് നൽകും

ശ്രീമൂലനഗരം തെറ്റയിൽ വീട്ടിൽ മേരിയുടെ കടബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ചികിത്സ ചെലവിനായി വീട് പണയംവെച്ച് വായ്പ്പയെടുത്ത വൃദ്ധയും കുടുംബവും ജപ്തി ഭീഷണി നേരിടുന്നുവെന്ന വാർത്ത ട്വന്റി ഫോർ ആണ് പുറത്ത് വിട്ടത്. 280,000 രൂപയായിരുന്നു തിരിച്ചടയ്‌ക്കേണ്ട തുക. വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മേരിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകി.2012 ലാണ് പള്ളിയിലേക്ക് പോകുന്ന വഴി മേരിയെ വാഹനം ഇടിച്ചു തെറിപ്പിച്ചത്. വാഹനം ഓടിച്ചവർ ആശുപത്രി ചെലവ് പോലും നോക്കാതെ കടന്നു കളഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് വീടിനടുത്തുള്ള സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ ദിവസമാണ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...