മലപ്പുറം വൈലത്തൂരില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാള്‍ ഉപയോഗിച്ച് മകന്‍ അമ്മയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു. മുസമ്മലിന് മാനസിക പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സമാന സംഭവങ്ങള്‍ ഇതിന് മുന്‍പും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുക്കളയില്‍ നിന്ന ആമിനയെ പ്രതി പിന്നില്‍ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് തുടര്‍ നടപടികള്‍ തുടരുകയാണ്.