കോട്ടയം നഗരസഭയിൽ വിജിലൻസ് പരിശോധന നടക്കുന്നു. ഓഡിറ്റ് റിപ്പോർട്ടിലെ 211 കോടിയുടെ ക്രമക്കേട് ആരോപണത്തെ തുടർന്നാണ് പരിശോധന നടക്കുന്നത്. വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിൻ്റെ നേതൃത്തിലാണ് പരിശോധന.ജില്ലാ ഓഡിറ്റ് ഓഫീസറും പരിശോധനാ സംഘത്തിലുണ്ട്. ഇന്നലെ ചേർന്ന കൗൺസിൽ ഓഡിറ്റ് റിപ്പോർട്ട് സാങ്കേതിക പിഴവ് മാത്രമാണെന്നും പണം നഷ്ടമായിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്.