‘കുത്തക മുതലാളിമാരും, ഭൂ പ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഐഎമ്മിലേക്ക് വരാം’; എം വി ഗോവിന്ദൻ

കുത്തക മുതലാളിമാരും, ഭൂ പ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഐഎമ്മിലേക്ക് വരാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി സഹകരിക്കണമെങ്കിൽ വേറെ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് ഈ പാർട്ടിയിലേക്ക് വരണം എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒരു ധാരണ ഇപ്പോൾ ആരും വെക്കേണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.വന്ദേ ഭാരത് വന്നപ്പോൾ കെ റെയിലിന്റെ ആവശ്യകത എല്ലാവർക്കും ബോധ്യപ്പെട്ടുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരൻ പ്രസംഗത്തിൽ നടത്തുന്ന ഭീഷണികൾ ഒക്കെ പ്രസംഗത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമാണ്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് സുധാകരൻ കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു.സുധാകരന്റെ ഇത്തരം പ്രസംഗങ്ങളിൽ കണ്ണുരുകാരായ തങ്ങൾക്ക് പുതുമയില്ല. സിപിഐഎമ്മിനെ ആശ്രയിക്കാനാവാത്ത ചുരുക്കം ആളുകളെ ഇവിടെയുള്ളു. ആരെയും ഉൾക്കൊള്ളാൻ ഉള്ള വിശാലത സിപിഐഎമ്മിനുണ്ട്.കേരളത്തിലെ ജനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം. നയ മാറ്റം ഇല്ല, നയ വ്യതിയാനവും ഇല്ല. വികസിത, അർദ്ധ വികസിത രാജ്യങ്ങളിലെ പോലെ കേരളത്തിലെ ജനങ്ങളുടെ നിലവാരവും ഉയരും. നവ കേരളത്തിന്റെ ലക്ഷ്യമിതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...