കണ്ണൂർ മണോളിക്കാവ് സംഘർഷം; പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവാങ്ങാട് സ്വദേശി ലിനേഷാണ് അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെയ്യ ഉത്സവത്തിനിടെ ബിജെപിയും സിപിഐഎം പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ആചാരപരമായ ചടങ്ങുകൾ നടക്കുന്നതിനിടെ സിപിഐഎം പ്രവർത്തകർ മുദ്രവാക്യം വിളിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ എതിർത്തു. ഇത് സംഘർഷത്തിന് വഴി വെക്കുകയായിരുന്നു.ഈ സംഘർഷം തടയുന്നതിനായി തലശേരി പൊലീസ് സ്ഥലത്തേക്ക് എത്തി. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാനായി പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെ എസ്‌ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ അക്രമിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തു. 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. അതോടുകൂടി വീണ്ടും സംഘർഷം ഉണ്ടായി.കുറച്ച് പൊലീസുകാരെ സിപിഐഎം പ്രവർത്തകർ പൂട്ടിയിട്ടു. കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 55 സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇതിലാണ് ഒരാളാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...