യുവതിയെയും മൂന്ന് വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെയും മൂന്ന് വയസുള്ള മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഉക്കിനടുക്ക എല്‍ക്കാനയിലെ ഈശ്വരനായിക്കിൻ്റെ ഭാര്യ പരമേശ്വരി (42), മകള്‍ പത്മിനി (മൂന്ന്) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകീട്ടാണ് സംഭവം. ഭർത്താവ് ഈശ്വര നായിക്കും നാല് വയസുള്ള മകൻ ഹരിപ്രസാദും വീടിന് സമീപത്തെ ക്ഷേത്രത്തില്‍ പോയിരുന്നു. ഭാര്യയും മകളും ഒപ്പം എൻഡോസള്‍ഫാൻ കാരണം ശരീരം തളർന്ന് കിടപ്പിലായ ഈശ്വരനായിക്കിൻ്റെ സഹോദരൻ ശിവപ്പ നായിക്കും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.ക്ഷേത്രത്തില്‍ നിന്നും ഈശ്വര നായിക്കും മകനും വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് പരമേശ്വരിയെയും മകളെയും കാണാനില്ലെന്ന വിവരം ശിവപ്പ നായിക്ക് പറയുന്നത്.തുടർന്ന് നാട്ടുകാരെ അറിയിച്ച്‌ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ കുളത്തില്‍ ഇരുവരെയും കണ്ടെത്തിയത്. ഉടൻ കാസർകോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടു പേരും മരിച്ചിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....