നിയമനത്തിന് കോഴ നൽകി; അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി. അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയുടെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. നിയമനത്തിന് കോഴ നൽകിയെന്നാണ് മൊഴി. അലീനയുടെ മാതാപിതാക്കൾ, സഹോദരിമാർ എന്നിവരുടെ മൊഴിയാണ് താമരശേരി പൊലീസ് രേഖപ്പെടുത്തിയത്.അഞ്ചു വർഷമായിട്ടും ഒരു ശമ്പളവും കിട്ടാത്തത് മനസിക പ്രശ്നങ്ങൾക്ക് ഇടയാക്കി എന്നും പോലീസിന് വിവരം ലഭിച്ചു. ഒഴിവില്ലാത്ത സ്‌കൂളിലേക്കായിരുന്നു ആദ്യം നിയമനം ലഭിച്ചത്. പിന്നീട് ഈ സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഈ മാറ്റത്തിനിടെയുള്ള അഞ്ചു വര്‍ഷക്കാലം ജീവനൊടുക്കിയ അധ്യാപികയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇത് മാനിസിക പ്രയാസത്തിനിടയാക്കിയെന്നാണ് വിവരം. 13 ലക്ഷം രൂപ നിയമനത്തിനായി കോഴ നല്‍കിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മാനേജ്മെന്റിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്കൂൾ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി അലീനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. നാലു വർഷം കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലും ഒരു വർഷം സെൻ്റ് ജോസഫ് സ്കൂളിലും ജോലി ചെയ്തു. ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ലെന്ന് അലീനയുടെ പിതാവ് പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....