കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി മന്ത്രി വീണ ജോര്‍ജ്

കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട റാന്നിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയത്. പൊലീസുകാര്‍ ചുറ്റും വലയം തീര്‍ക്കാന് ശ്രമിച്ചെങ്കിലും മാറിനില്‍ക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.റാന്നിയിലെ ഒരു ആശുപത്രിയില്‍ പൊതുപരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു മന്ത്രി. ആശാ വര്‍ക്കേഴ്‌സ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ആശ വര്‍ക്കര്‍മാരുടെ സമരം നിര്‍ത്തണമെന്നടക്കം സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സമരക്കാര്‍ക്ക് പറയാനുള്ളത് കേട്ട മന്ത്രി ഇനി താന്‍ സംസാരിക്കട്ടെ എന്ന് പറയുകയായിരുന്നു. നിങ്ങള്‍ എത്ര രൂപ ആശാവര്‍ക്കര്‍മാര്‍ക്ക് കൊടുത്തു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ചോദ്യം. സംസാരിച്ചതിന് ശേഷം മന്ത്രി സ്ഥലത്ത് നിന്നു മടങ്ങുകയും ചെയ്തു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...