കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരുക്ക്

മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ ആദിവാസി സ്ത്രീക്ക് വീണുപരിക്ക്. പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15ഓടെ അപ്പൻ കാപ്പ് നഗറിലെ ലൈബ്രറിക്ക് സമീപമാണ് കാട്ടാന ഓടിച്ചത്.പേരക്കുട്ടിക്ക് അസുഖമായതിനാൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് ആനയെ കണ്ടത്. വീണ് നെഞ്ചിലും ചുണ്ടിലും പരിക്കേറ്റു. ഒരു വയസ്സായ പേരക്കുട്ടിയും കയ്യിലുണ്ടായിരുന്നു. ആന ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഭയന്നോടുമ്പോഴായിരുന്നു വീണ് പരിക്കേറ്റത്. കുട്ടിയുടെ കയ്യിൽ പരുക്കേറ്റിട്ടുണ്ട്. രമണിയുടെ നെഞ്ചിലും ചുണ്ടിലുമാണ് പരുക്കേറ്റത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...