മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് ഹാജരാകും

ചാനല്‍ ചര്‍ച്ചയിലെ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് ഹാജരാകും.അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാകുക.രാവിലെ പത്ത് മണിക്ക് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തുക.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. പി സി ജോര്‍ജിന്റെ നടപടികളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ പി സി ജോര്‍ജ് ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം; മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു

മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു.ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30...

അട്ടപ്പാടിയില്‍നിന്നും പിടികൂടിയ കരടി ചത്തു

അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു.ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു.ആർആർടി സംഘമാണ് കരടിയെ പിടികൂടി...

പിസി ജോർജിന് തിരിച്ചടി; ജാമ്യപേക്ഷ കോടതി തള്ളി

പിസി ജോർജിന് തിരിച്ചടി. ജാമ്യപേക്ഷ കോടതി തള്ളി.ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവ്.പോലീസ് കസ്റ്റഡി സമയം പൂർത്തിയായാൽ പിസി ജയിലിലേക്ക്.മാർച്ച് 10 വരെ റിമാൻ്റിൽ കഴിയേണ്ടി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി. ബാങ്ക് വഴിയാകും പണം തിരികെ നല്കുക.കേസിൽ പ്രതികളായവരുടെ കൈയിൽ...