കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ യുവതിക്കും കുഞ്ഞിനും പരിക്ക്

കോഴിക്കോട് കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ യുവതിക്കും കുഞ്ഞിനും പരിക്ക്.കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ എത്തിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമാണ് രണ്ടംഗ സംഘം വന്ന് ഹോട്ടലിന് നേരെ കല്ലെറിഞ്ഞത്. ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

അട്ടപ്പാടിയില്‍നിന്നും പിടികൂടിയ കരടി ചത്തു

അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു.ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു.ആർആർടി സംഘമാണ് കരടിയെ പിടികൂടി...

പിസി ജോർജിന് തിരിച്ചടി; ജാമ്യപേക്ഷ കോടതി തള്ളി

പിസി ജോർജിന് തിരിച്ചടി. ജാമ്യപേക്ഷ കോടതി തള്ളി.ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവ്.പോലീസ് കസ്റ്റഡി സമയം പൂർത്തിയായാൽ പിസി ജയിലിലേക്ക്.മാർച്ച് 10 വരെ റിമാൻ്റിൽ കഴിയേണ്ടി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി. ബാങ്ക് വഴിയാകും പണം തിരികെ നല്കുക.കേസിൽ പ്രതികളായവരുടെ കൈയിൽ...

യു പ്രതിഭയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴിയെടുത്തു. യു പ്രതിഭ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കുട്ടനാട് എക്സൈസ്...