ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസ തടസം ഉള്ളതിനാല്‍ ഓക്സിജൻ നല്‍കുന്നത് തുടരുകയാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു.ആശുപത്രി മുറിയില്‍വെച്ച്‌ മാർപാപ്പ കുർബാനയില്‍ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. വത്തിക്കാനായിരുന്നു സന്ദേശം പുറത്ത് വിട്ടത്.

Leave a Reply

spot_img

Related articles

മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അപകടനില തരണം ചെയ്യുമെന്ന് വിദഗ്ധ സംഘം. മാര്‍പ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇപ്പോഴും ശ്വാസം...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാർപാപ്പ തനിയെ ഏഴുന്നേറ്റിരുന്ന് ഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു.യന്ത്രസഹായമില്ലാ തെ ശ്വസിക്കുകയും രാത്രി നന്നായി...

ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം; ചോദ്യം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതിനെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പുകളില്‍ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരില്‍ 160 കോടി രൂപയാണ്...

ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം

ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.88 വയ്സുള്ള മാർപ്പാപ്പയെ...