കൊലയ്ക്ക് മുന്‍പ് അഫാന്‍ കുഞ്ഞനിയന് മന്തി വാങ്ങിക്കൊടുത്തു? ഫര്‍സാനയെ കൂടി കൊന്നത് അവള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാനെന്ന് പ്രതി

അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും മാതാവിനെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ പരുക്കേല്‍പ്പിക്കുകയും ചെയ്ത അഫാന്‍ കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍. ആദ്യം ഇയാള്‍ സ്വന്തം മുത്തശ്ശിയെ തന്നെയാണ് കൊലപ്പെടുത്തിയത്. പിന്നീട് പിതാവിന്റെ ജേഷ്ഠ്യന്റെ വീട്ടിലെത്തിയ ഇയാള്‍ ലത്തീഫിനെ കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യം കൂടി മനസില്‍ വച്ചാണ്. പണ്ട് തന്റെ അമ്മയെ ലത്തീഫ് അസഭ്യം പറഞ്ഞിരുന്നുവെന്നും അത് കൂടി തന്റെ മനസിലുണ്ടായിരുന്നെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. ശേഷം ആത്മഹത്യ ചെയ്യാമെന്ന് ഉറപ്പിച്ചെങ്കിലും താന്‍ മരിച്ചില്ലെങ്കിലോ എന്ന് കരുതി വീട്ടിലെ മറ്റുള്ളവരെ കൂടി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തന്നെ വിശ്വസിച്ച് വന്ന ഫര്‍സാന ഒറ്റയ്ക്കാകാതിരിക്കാനാണ് അവളെക്കൂടി കൊലപ്പെടുത്തുയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അഫാന്റെ വീട്ടില്‍ നിന്ന് മന്തിയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടേയും അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടടുത്തു. കൊലയ്ക്ക് മുന്‍പ് അഫാന്‍ അനിയന് മന്തി വാങ്ങിക്കൊടുത്തെന്നാണ് സൂചന.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശി തന്നെയായ ഫര്‍സാനയും അഫാനയുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവിന്റെ മാതാവ് സല്‍മാ ബീവി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തുവെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. പ്രതി ആദ്യം കൊലപ്പെടുത്തിയതും സല്‍മാ ബീവിയെ തന്നെയാണ്. അഫാന്റെ വീട്ടിലെ ഏത് കാര്യത്തിനും സഹകരിക്കുന്നവരാണ് അഫാന്റെ പിതാവിന്റെ സഹോദരനായ ലത്തീഫും ഭാര്യ ഷാഹിദയും. ഇവരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണയും അഫാന് ലഭിച്ചില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും സൂചിപ്പിക്കുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....