പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി സഹോദരനെ വീട്ടില്‍ നിന്നും മാറ്റിയതെന്ന സംശയത്തില്‍ പൊലീസ്. ഭക്ഷണം വാങ്ങാന്‍ അയച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനെന്നും സംശയം. കൊലപാതകത്തിന് തൊട്ടു മുന്‍പുള്ള അഫ്‌സാന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു.വെഞ്ഞാറമ്മൂട്ടിലെ ‘സഹര്‍ അല്‍ മന്ദി’ എന്ന കടയില്‍ ഭക്ഷണം വാങ്ങാന്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് അഫ്‌സാന്‍ ഓട്ടോറിക്ഷയില്‍ ഭക്ഷണം വാങ്ങാന്‍ എത്തി. ഭക്ഷണം വാങ്ങിയ ശേഷം അരമണിക്കൂറോളം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ശേഷം റോഡ് മുറിച്ചു കടന്ന് വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് നടന്നു പോയി.വൈകിട്ട് നാലു മണിക്കും 5.30നും ഇടയിലാണ് അഫ്‌സാന്റെയും ഫര്‍സാനയുടെ കൊലപാതകം നടക്കുന്നത്. വീട്ടില്‍ നിന്ന് സഹോദരനെ മാറ്റുന്നത് അഫാന്റെ പ്ലാനായിരുന്നുവെന്നാണ് കരുതുന്നത്. പേരുമലയിലെ വീട്ടില്‍ നിന്നും പേരുമല ജങ്ഷന്‍ വരെ അഫാന്‍ അഫ്‌സാനെ ബൈക്കില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്‌സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്‍സാനയെ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷവും കുട്ടിയെയും കൊലപ്പെടുത്തി