ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു. അതേസമയം സമരത്തിന് പിന്നില്‍ അരാജക, അരാഷ്ട്രീയ വിഭാഗങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.അരാജക, അരാഷ്ട്രീയ വിഭാഗങ്ങള്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. എന്നിരിക്കിലും വര്‍ഗസമരത്തിന്റെ ഭാഗമായി നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഒരു സമരങ്ങളേയും തള്ളിപ്പറയില്ലെന്നും എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ സമരങ്ങളെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോയി തെരുവില്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.അരാജക, അരാഷ്ട്രീയ വിഭാഗങ്ങള്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. എന്നിരിക്കിലും വര്‍ഗസമരത്തിന്റെ ഭാഗമായി നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഒരു സമരങ്ങളേയും തള്ളിപ്പറയില്ലെന്നും എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ സമരങ്ങളെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോയി തെരുവില്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.സമരത്തെ സിപിഐഎം തള്ളിയതോടെ സമരക്കാര്‍ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സര്‍ക്കാര്‍ . ജോലിയ്ക്ക് എത്താത്ത ആശമാരെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിച്ച് ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഉത്തരവ്. തിരികെ ജോലിയാല്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. പകരം ചുമതലയെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കും. സര്‍ക്കാര്‍ ജോലി കളയുമെന്ന് ഭയക്കുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...