അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യ നില തൃപ്തികരം. ഷെമിക്ക് ബോധമുണ്ട്.
കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർമാർ.
കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. ഉമ്മ ഷമിക്ക് 65 ലക്ഷം രൂപ കടം
പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വച്ച് 74000 രൂപ വാങ്ങി.ഇതില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ കടം നല്‍കിയവർക്ക് തിരികെ കൊടുത്തുവെന്നാണ് വിവരം. അഫാന്റെ മാതാവ് ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടം കാരണം ജീവിതം മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോള്‍ പറഞ്ഞത്. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കുടുംബത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 65 ലക്ഷം രൂപ ഷെമി പണം കടം വാങ്ങിയിരുന്നെന്നാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരം. ഇന്ന് അഫാന്റെ വിശദമായ മൊഴിയെടുക്കും.