ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രാജ്യസഭാ എംപിയാകും.പഞ്ചാബില്‍ നിന്നുള്ള ഒഴിവില്‍ അദ്ദേഹം മല്‍സരിക്കുമെന്നാണ് വിവരം. രാജ്യസഭാ എംപിയായിരുന്ന സഞ്ജീവ് അറോറ പഞ്ചാബില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. സഞ്ജീവ് അറോറയുടെ ഒഴിവില്‍ ഇനി കെജ്രിവാള്‍ രാജ്യസഭയില്‍ എത്തിയേക്കും.വര്‍ഷങ്ങളായി ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു കെജ്രിവാള്‍. ഇക്കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. ഇതോടെയാണ് കെജ്രിവാള്‍ രാജ്യസഭാ എംപിയാകുമെന്ന പ്രചാരണമുണ്ടായത്. തൊട്ടുപിന്നാലെ സഞ്ജീവ് അറോറ എംപി സ്ഥാനം ഒഴിയുക കൂടി ചെയ്യുന്നതോടെ ചര്‍ച്ചകള്‍ ശരിയാണ് എന്ന പ്രതീതി വന്നിട്ടുണ്ട്.