പടിഞ്ഞാറന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) അജ്ഞാതരോഗം വ്യാപിക്കുന്നു.ജനുവരി 21-നു കണ്ടെത്തിയ രോഗം 53 പേരുടെ ജീവനെടുത്തു. രോഗത്തിന്റെ വളരെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങള്‍ പ്രകടമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള രോഗിയുടെ മരണവും ലോകാരോഗ്യ സംഘടനയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ഉഷ്ണമേഖലാ കാലാവസ്ഥ കാരണം കോംഗോയില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഏറെ സാധ്യതയുള്ള മേഖലയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്കുകള്‍ പ്രകാരം അഞ്ച് ആഴ്ച്ചകള്‍കൊണ്ട് രോഗബാധിതരായവര്‍ 431 പേരാണ്. കോംഗോയില്‍ ഒരു പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബൊളോകോ പട്ടണത്തില്‍ വവ്വാലിനെതിന്ന മൂന്നു കുട്ടികളിലാണ് ആദ്യം രോഗം റിപ്പോര്‍ട്ടുചെയ്തത്. വവ്വാലിനെ കഴിച്ച് 48 മണിക്കൂറിനുള്ളില്‍ പനിയും രക്തസ്രാവവുമുണ്ടായി കുട്ടികള്‍ മരിച്ചു. ഈ മാസം ഒമ്ബതിന് ബൊമാറ്റെ പട്ടണത്തിലും സമാനമായ രോഗബാധയും മരണങ്ങളുമുണ്ടായെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.