വ്യാജ ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

വ്യാജ ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ലൈംഗികപീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച്‌ വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്.

നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇക്കാലത്ത് നിലനില്‍ക്കുന്നു. പരാതിക്കാരി ഒരു സ്ത്രീയാണെന്നതുകൊണ്ട് മാത്രം, അവരുടെ മൊഴി സവിശേഷ സത്യമാണെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

പരാതിക്കാരിയായ സ്ത്രീ ഒരു പുരുഷനെതിരെ ലൈംഗികാതിക്രമ ആരോപണം തെറ്റായി ഉന്നയിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ, പോലീസിന് കണ്ടെത്താനായാല്‍, സ്ത്രീക്കെതിരെയും നടപടിയെടുക്കാമെന്ന് കോടതി പറഞ്ഞു

പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കർശന നടപടിയെടുക്കണം എന്നും ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഭയപ്പെടേണ്ട എന്നും കോടതി പറഞ്ഞു. പൂർണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഹൈക്കോടതി പറഞ്ഞു.പണം നല്‍കിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സുപ്രധാന ഉത്തരവ്.

Leave a Reply

spot_img

Related articles

മുള്ളൻപന്നി ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്ക്

കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളൻപന്നി ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ടേരി തസ്മീറ മൻസിലില്‍ മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ചെ 5 മണിയോടെ പിതാവ്...

കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി

കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി. കാസർഗോഡ് എൻമകജെ പഞ്ചായത്ത്‌ അംഗം മഹേഷ്‌ ഭട്ടിനെതിരെയാണ് ബിജെപി അച്ചടക്ക നടപടി എടുത്തത്. ഓപ്പറേഷൻ...

റാഗിംഗ് കേസുകള്‍ക്ക് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ്...

നിക്ഷേപ സമാഹരണവുമായി കരുവന്നൂര്‍ ബാങ്ക്

നിക്ഷേപ സമാഹരണവുമായി വിവാദത്തിലായ തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക്. ആയിരം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. മാര്‍ച്ച് 31 വരെയാണ്...