റാഗിംഗ് കേസ് – പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും, ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. അഞ്ചുപേരും മൂന്നാം വർഷ നഴ്‌സിംങ് വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്.

Leave a Reply

spot_img

Related articles

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം

കാസർകോട്, മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്....

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും

വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ...

കട്ടപ്പന നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കട്ടപ്പന നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.കുന്തളംപാറ വട്ടുകുന്നേൽപടി കുന്നുപറമ്പിൽ ജോമോൻ(38)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാവിലെ കിണറിന്റെ പരിസരം...

ആശാ വർക്കർമാരുടെ സമരം 23-ാം ദിവസം

വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം ഇരുപത്തിമൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന...