സഹപാഠിയുടെ ക്രൂര മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ സാജനെ (20) യാണ് സഹപാഠി കിഷോർ ആക്രമിച്ചത്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം നടന്നത്.ക്ലാസ് മുറിയിൽ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ സാജനെ കിഷോർ മർദ്ദിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. മൂക്കിൻറെ എല്ല് പൊട്ടിയ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിൽ മൂക്കിനും കണ്ണിനുമാണ് ഗുരുതര പരുക്കേറ്റിട്ടുള്ളത്. സഹപാഠിയായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.സഹപാഠിയായ കിഷോർ സാജനെ പുറകിലൂടെ വന്ന് കഴുത്തു ഞെരിക്കുകയും ശേഷം സ്വകാര്യ ഭാഗങ്ങളിൽ അടക്കം മർദ്ദിക്കുകയും ചെയ്തു എന്നതാണ് പിതാവ് അഡ്വ. ജയചന്ദ്രന്റെ പരാതി. ഒരു മുൻവൈരാഗ്യങ്ങളും ഇല്ലാതെയായിരുന്നു അക്രമം. സാജന്റെ ശസ്ത്രക്രിയ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെയാണ് പൂർത്തിയാക്കിയതെന്നും പിതാവ് വ്യക്തമാക്കി