ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ റുബൽ ഖാലി മരുഭൂമിയിൽ ഷൂട്ട് ചെയ്ത ‘രാസ്ത’ ഒ.ടി.ടിയിൽ

റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി. ഈ മരുഭൂമി പശ്ചാത്തലമായി ചിത്രീകരിച്ച ‘രാസ്ത’ എന്ന അനീഷ് അൻവർ ചിത്രം ഇപ്പോൾ ഒ.ടി.ടിയിലും കാണാം. മനോരമ മാക്സിലും സിംപ്ലി സൗത്തിലുമാണ് രാസ്ത ഇപ്പോൾ സ്ട്രീം ചെയ്യുന്നത്.ഒമാനിൽ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യൻ സിനിമ കൂടിയാണ് രാസ്ത. അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമിയാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ റുബൽ ഖാലി. സൗദി അറേബ്യയുടെ കണക്കുപ്രകാരം കഴിഞ്ഞ വർഷം ഇവിടെ കാണാതായത് 131 പേരാണ്. അതിൽ 20 ഓളം പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ഇല്ല. ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന റുബൽ ഖാലിയിൽ ആളുകൾക്ക് അതിജീവിക്കാൻ കഴിയാതെ പോകുന്നത് ശക്തമായ ചൂടും ഇടയ്ക്കിടെ ഉണ്ടാവുന്ന അതിശക്തമായ പൊടിക്കാറ്റും കാരണമാണ്. ഒപ്പം ലോകത്തെ ഏറ്റവും വിഷമേറിയ പാമ്പുകളും റുബൽ ഖാലി എന്ന അത്ഭുതങ്ങൾ ഒളിച്ചിരിക്കുന്ന ലോകത്തുണ്ട്.ഒരു യാത്രയ്ക്കിടെ ഈ മരുഭൂമിയിൽ എത്തിച്ചേരുന്ന നാലുപേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനിടയിൽ അവർ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കിയാണ് രാസ്ത എന്ന സർവൈവൽ ചിത്രത്തിന്റെ കഥാഗതി.ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ചെയ്തത്. ജൂൺ എന്ന സിനിമയിലൂടെ എത്തിയ സർജനോ ഖാലിദ്, അനഘ നാരായണൻ, ടി.ജി. രവി, സുധീഷ്, ഇർഷാദ് അലി, ആരാധ്യ ആൻ തുടങ്ങിയവർക്ക് ഒപ്പം ജിസിസി താരങ്ങൾ ആയ ഫക്രിയ കാമിസ്, കാമിസ് അൽ റവാഹി, പാക് താരം സമി സാരങ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിച്ചത് അലു എന്റർടൈൻമെന്റ്സിനു വേണ്ടി ലിനു ശ്രീനിവാസ് ആണ്.വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ മ്യൂസിക് അവിൻ മോഹൻ സിതാരയാണ്, എഡിറ്റിംഗ് അഫ്താർ അൻവർ. വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്. പി.ആർ.ഒ.- പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....