ആലപ്പുഴയിൽ വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു

ആലപ്പുഴയിൽ വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു. കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് കടന്നുപോയി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കരട്ടി( ഓരോ നാട്ടിലും ഓരോ പേരാണ്)എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്.മറ്റൊരു മീനിനെ പിടിക്കാനായി ചൂണ്ടയില്‍ വേഗം ഇര കോര്‍ക്കാന്‍ വേണ്ടിയാണ് മത്സ്യത്തെ വായില്‍ വെച്ചത്. ഈ സമയത്താണ് മീന്‍ വായിക്കുള്ളിലേക്ക് പോയത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....