തിരുവനന്തപുരം വിതുരയിൽ 16 കാരന് നേരെ സമപ്രായക്കാരുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം വിതുരയിൽ പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞമാസം 16 നാണ് തൊളിക്കോട് പനയ്‌ക്കോട് സംഭവം നടക്കുന്നത്. മർദ്ദന ദൃശ്യങ്ങൾ ട്വന്റിഫോറിൻ ലഭിച്ചു. പെൺകുട്ടിയെ കുറിച്ച് മോശം പറഞ്ഞുവെന്നാരോപിച്ചായിരുന്നു മർദ്ദനം. വാഴ തോപ്പിൽവെച്ചാണ് വിദ്യാർത്ഥിക്ക് മർദ്ദനമേൽക്കുന്നത്. സംഘം ചേർന്ന് കുട്ടിയുടെ തലയിൽ കൈകൊണ്ട് ആഞ്ഞടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു.മർദ്ദന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് മർദ്ദന ദൃശ്യങ്ങൾ നാട്ടിൽ പ്രചരിച്ചതോടെയാണ് രക്ഷിതാക്കൾ ഇന്നലെ വിവരം അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസിൽ ഇന്ന് കുടുംബം പരാതി നല്കുകയായിരുന്നു. സംഭവത്തിൽ 3 വിദ്യാർത്ഥികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കാനുള്ള ഒരുങ്ങിയിരിക്കുകയാണ് പൊലീസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....