കഥാകൃത്ത് ടി.പത്മനാഭനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30-ഓടെ സംസാരിക്കുമ്പോൾ നാവ് കുഴയുകയും ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ചെയ്തതിനെ ത്തുടർന്നാണ് ചികിത്സ തേടിയത്.എം.ആർ.ഐ. സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടുദിവസം കൂടി ആസ്പത്രിയിൽ നിരീക്ഷണത്തിൽ തുടരും.