‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നല്ലാതെ ഡാ പൊന്നളിയാ എന്ന് അഭിസംബോധന ചെയ്യാന്‍ പറ്റുമോ?’ പരിഹസിച്ച് സന്ദീപ് വാര്യര്‍

രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നല്ലാതെ ഡാ പൊന്നളിയാ എന്നഭിസംബോധന ചെയ്യാന്‍ പറ്റുമോ ? എന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും കൊമ്പുകോര്‍ത്തത്. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകമടക്കമുള്ള വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, 9 വര്‍ഷം നിങ്ങള്‍ ഭരിച്ചിട്ടു ലഹരിയൊഴുക്കിനെതിരെ ഒന്നും ചെയ്തില്ല. 9 വര്‍ഷം എന്ന് പറയുന്നത് കേരള ചരിത്രത്തില്‍ ഒരു ചെറിയ കാലയളവല്ല. സര്‍, പുതിയൊരു എക്‌സൈസ് നയം വരുന്നുവെന്ന് പറയുന്നു. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം. ഡ്രൈ ഡേ വേണ്ട, ടൂറിസ്റ്റ് സെന്ററുകളില്‍ യഥേഷ്ഠം മദ്യം നല്‍കാം. കള്ള് ഷാപ്പുകളുടെ ദൂര പരിധി 400ല്‍ നിന്ന് 250 ആയി കുറയ്ക്കാം. ഇത് ആര്‍ക്ക് വേണ്ടിയാണ്. ലഹരിയെ തടയുമെന്ന് പറയുന്ന നമ്മള്‍ ഇത് അനുവദിച്ചു കൊടുത്താല്‍ വരും തലമുറകള്‍ നമ്മളോട് ചോദിക്കില്ലേ. കേരളം ലഹരി മാഫിയയുടെ കീഴില്‍ അമര്‍ന്ന് കഴിയുമ്പോഴാണ് ഇവിടെ ഇനിയും ഡിസ്ലറിയും ബ്രൂവറിയും സ്ഥാപിച്ചുകൊണ്ട് മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ആര്‍ക്ക് വേണ്ടിയാണ്. ലഹരിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പരിശ്രമത്തെ തകര്‍ക്കുന്നതല്ലേ പുതിയ ബ്രൂവറിയും ഡിസ്ലറിയും വൈനറിയുമെല്ലാം കേരളത്തില്‍ സ്ഥാപിക്കുന്നത്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, വിമുക്തി പരാജയപ്പെട്ട പദ്ധതിയായി’ – എന്നിങ്ങനെ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചത്.രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയും. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നുപറഞ്ഞ് ഇദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഓരോന്നിനും ഞാന്‍ ഇടയ്ക്കിടെ ഉത്തരം പറഞ്ഞുകൊണ്ടിരിക്കണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വേണമെങ്കില്‍ അതാകാം, അതാണ് ഉദ്ദേശിക്കുന്നതെങ്കിലെന്നും – അദ്ദേഹം പറഞ്ഞു. ‘ യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചോദിച്ചില്ലേ. യൂത്തിന് ഈ സന്ദേശമാണോ നല്‍കേണ്ടത്. സമൂഹം നേരിടുന്ന ഒരു വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം സംസാരിക്കുന്നത്. അതാണോ ശരിയായ രീതി. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയണം. നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കാന്‍ കഴിയണം. ഇടയ്ക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ചോദ്യം ചോദിച്ചാല്‍ മാത്രം പോര. നാടിന്റെ പ്രശ്നം എന്താണെന്ന് മനസിലാക്കാനാകണം’ – മുഖ്യമന്ത്രി തിരിച്ചടിച്ചു.തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് എത്തി. സര്‍ക്കാര്‍ എഴുതിത്തരുന്നത് വായിക്കാനല്ല ഇരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...