പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ് കല്‍പ്പന കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്‍പ്പനയെ വീടിന് പുറത്ത് കാണാഞ്ഞതോടെ അയല്‍ക്കാർ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി വീടിനകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയില്‍ കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കല്‍പ്പനയെ ആശുപത്രിയിലേക്ക് മാറ്റി.താരം അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. നിലവില്‍ കല്‍പ്പന വെൻ്റിലേറ്ററില്‍ ആണെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.